പഴയ വീടിന്റെ മാറ്റം | സൗകര്യവും പ്രൈവസിയും മുൻനിർത്തിയ റെനവേഷൻ | പഴയ വീടിന് പുതിയ മുഖം
20 December 2024
നേരത്തെ വീടിൻറെ പുറകുവശത്ത് പാടമായിരുന്നു. ആ പാടത്തിലൂടെ ആയിരുന്നു പ്രധാന പാദ. പിന്നീട് പുതിയ വഴി വീടിൻറെ പിൻവശത്തു കൂടി വന്നു. അപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം അടുക്കളയും ചിമ്മിനിയും എല്ലാം കടന്നു വേണമായിരുന്നു വീടിൻറെ മുൻവശത്തേക്ക് എത്തുവാൻ. ഈയൊരു പ്രശ്നവും വീട്ടിലെ പ്രൈവസിയുടെ പ്രശ്നവും സൗകര്യക്കുറവും റെനവേഷനിലേക്ക് ഞങ്ങളെ നയിച്ചത്. പ്രൈവസി കുറഞ്ഞതും കണ്ട മുറികളുമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്, എന്നാൽ ഇപ്പോൾ പ്രൈവസിക്ക് പ്രാധാന്യം നൽകുന്നതും എന്നാൽ മനോഹരവും വിശാലവുമായ മുറികളാണ് ഇപ്പോഴുള്ളത്.
കസ്റ്റമറുടെ പ്രശ്നങ്ങളും ആവശ്യങ്ങളും വിലയിരുത്തി ആദ്യം ഒരു സൈറ്റ് ഇൻസ്പെക്ഷൻ നടത്തി പ്ലാൻ തയ്യാറാക്കി. പഴയ വീട്ടിലെ ഭിത്തികളുടെ ബലം , മുറികളിലെ വലിപ്പ കുറവ്, വെളിച്ചത്തിന്റെ കുറവ്, വാസ്തു സംബന്ധമായ പ്രശ്നങ്ങൾ, വായു സഞ്ചാരത്തിന്റെ പ്രശ്നങ്ങൾ, പ്രൈവസി പ്രശ്നം എന്നിവ കണക്കിലെടുത്താണ് പുതിയ പ്ലാൻ തയ്യാറാക്കിയത്.പഴയ വീടിൻറെ പ്ലാനിനെ സംബന്ധിച്ച് പുതിയ പ്ലാനിൽ വരുത്തിയ മാറ്റങ്ങൾ ഇതൊക്കെയാണ്.
*ലിവിങ് – ഡൈനിങ് ഏരിയ
ഡ്രോയിങ് ഏരിയ കൂടുതൽ വിശാലമാക്കുന്നതിനായി, കിച്ചണും വർക്കേരിയയും തമ്മിലുള്ള ബന്ധം പുനഃക്രമീകരിച്ചു.
ഇതോടൊപ്പം ഒരു ചെറിയ മുറി കൂടി ഉൾപ്പെടുത്തി ലിവിങ് ആൻഡ് ഡൈനിങ് ഏരിയ കൂടുതൽ ഓപ്പൺ ആക്കാൻ സാധിച്ചു.
ഇതിലൂടെ:
വീടിനകത്ത് കൂടുതൽ നാച്ചുറൽ ലൈറ്റ് ലഭിച്ചു
മുറികൾ തമ്മിലുള്ള കണക്ഷൻ സ്വാഭാവികമായി മാറി
*ബെഡ്റൂമിന് അറ്റാച്ച്ഡ് ടോയ്ലറ്റും വർക്ക് ഏരിയയും
മുൻപ് ഉണ്ടായിരുന്ന ഒരു ചെറിയ മുറിയുടെ ഭാഗം ഉപയോഗപ്പെടുത്തിയാണ് ഇപ്പോഴത്തെ ബെഡ്റൂമിന്:
ഒരു അറ്റാച്ച്ഡ് ടോയ്ലറ്റ്, ഒരു ചെറിയ വർക്ക് ഏരിയ എന്നിവ ഒരുക്കിയത്.
ഇത് ബെഡ്റൂമിനെ കൂടുതൽ സൗകര്യപ്രദവും സ്വകാര്യതയുള്ളതുമായ ഒരു സ്പേസാക്കി മാറ്റി.
*ചെറിയ ടോയ്ലറ്റിൽ നിന്ന് മോഡേൺ ബാത്ത് സ്പേസിലേക്ക്
മുന്‍പുണ്ടായിരുന്ന ടോയ്ലറ്റ് വളരെ ചെറിയതും കൺജസ്റ്റഡ് ആയതുമായിരുന്നു.
ഈ പ്രശ്നം പരിഹരിക്കാൻ:
സമീപത്തെ ചെറിയ മുറിയുടെ ഒരു ഭാഗം ടോയ്ലറ്റിലേക്ക് കൂട്ടിച്ചേർത്തു പഴയ സിറ്റൗട്ടിന്റെ ഭാഗം ഉപയോഗപ്പെടുത്തി.
ഇങ്ങനെ ചെയ്തതിലൂടെ വലുപ്പമുള്ളതും മോഡേൺ രീതിയിലുള്ളതുമായ ഒരു ടോയ്ലറ്റ് രൂപപ്പെടുത്താൻ സാധിച്ചു.
ദിവസേന ഉപയോഗിക്കുന്ന ഇടങ്ങളിൽ സൗകര്യം എത്ര പ്രധാനമാണെന്നതിന്റെ ഒരു നല്ല ഉദാഹരണമാണിത്.
ഇവിടെ കാണിച്ചിരിക്കുന്ന എലിവേഷൻ വീടിൻറെ ഭംഗി വർദ്ധിപ്പിക്കാൻ വേണ്ടി മാത്രം നൽകിയിരിക്കുന്നതാണ്. ഇത് ഒരു സിംഗിൾ സ്റ്റോറി വീടാണ്. എലിവേഷൻ ഭാഗത്ത് അധികനിലകളോ മുറികളോ ഒന്നും തന്നെ ഇല്ല എന്നാൽ വീടിൻറെ ഭംഗിക്ക് ഇത് വളരെ ഉപകാരപ്പെട്ടു.
റിപ്പയർ കൊച്ചിയുടെ സർവീസ് കേരളത്തിൽ എല്ലായിടത്തും ഉണ്ട്. തമിഴ്നാട് ,ബാംഗ്ലൂര് എന്നിവിടങ്ങളിലും സർവീസ് ലഭ്യമാണ്. പുതിയ വീട് പണിയുന്നതിലും ലാഭകരമായി നിങ്ങളുടെ വീടിന് പുതിയ മുഖം നൽകാനായി റിപ്പയർ കൊച്ചിയുമായി ബന്ധപ്പെടുക.
9567779679 or 9125600500